Monday, July 9, 2012

മൌനം പെയ്തൊഴിയുമ്പോള്‍ ........... 



എയര്‍പോര്‍ട്ടില്‍   നിന്നും 3 മണിക്കൂര്‍ യാത്രയുണ്ട്. കണ്ണടച്ച്   കാറിന്റെ   പിന്‍സീറ്റില്‍ ചാഞ്ഞിരുന്നു...


അപ്രതീക്ഷിതമായ യാത്ര ....4 വര്‍ഷം  പഠിച്ച കോളേജിലെക്ക്  .........................ഒറ്റയ്ക്ക്.

പെട്ടെന്ന് വന്ന അറിയിപ്പായിരുന്നു.
കോളേജിലെ scholarship and endowment distribution function ആണത്രേ  ...Principal  mail അയച്ചിട്ടുണ്ട്...


"അച്ഛാ ,  Miss  Priya Venugopal is The Best Student From The Last Batch .ഒരു  endowment  ഉണ്ട് എനിക്ക്. "
 കേട്ടപ്പോള്‍ സന്തോഷം മുഴുവന്‍ അച്ഛനായിരുന്നു.ചെറുപ്പം മുതലേ എല്ലാ ക്ലാസ്സിലും ഞാന്‍ സമ്മാനം വാങ്ങുന്നത് കാണാന്‍ അച്ഛന് നല്ല ആവേശമായിരുന്നു.അമ്മ മരിച്ചതിനു ശേഷം അച്ഛന്‍ കുറച്ചു down  ആയി.മോള് പോയി വാങ്ങി വാ എന്ന് പറഞ്ഞു.ലീവ് എടുത്തിട്ട്  വന്നതാ.നാളെ തിരിച്ചു Dubai ലേക്ക്..


                                              കണ്ണടച്ചിരുന്നപ്പോള്‍ ആദ്യം ഓര്‍മയിലെത്തിയത് പ്രവീണ്‍ ന്‍റെ  മുഖമാണ്... കോളേജില്‍ അവനെ ഇരുത്തി പഠിപ്പിക്കലായിരുന്നു എന്‍റെ    ജോലി ... 
എന്നിട്ടെന്താ .പത്തിരുപതു papers ഇനിയും എഴുതിയെടുകാനുണ്ട്.പഠിക്കാന്‍ പറയുമ്പോള്‍ ഒരുപാട് ന്യായങ്ങള്‍ പറയാനുണ്ടാവുമായിരുന്നു അവന് . അത് കേട്ടിരിക്കാന്‍ എന്ത് രസമായിരുന്നു.....


പഠനം മാത്രമാണ് കോളേജ് life എന്ന് വിശ്വസിച്ചിരുന്ന ഞാന്‍ സൗഹൃദത്തിനപ്പുറം എന്തോ ഒന്ന് കൂടി മനസ്സില്‍ ഒളിപ്പിക്കാന്‍ നന്നേ  പാടുപെട്ടു ...പലപ്പോഴും പറയാന്‍ ആഗ്രഹിച്ചിരുന്നു...അവന്‍ ഇങ്ങോട്ട് പറയട്ടെ എന്ന് വെച്ച് കാത്തിരുന്നു....


ഇപ്പോള്‍ വിളിച്ചിട്ട് ഒരുപാട് നാളായി.അവനു ജോലി കിട്ടിയത് പറയാനാ അവസാനം വിളിച്ചത്.അന്ന് അവന്‍ ഭയങ്കര ത്രില്ലിലായിരുന്നു. "എടി മണ്ടൂസേ..നീ തല കുത്തി നിന്ന് പഠിച്ചു. ഞാന്‍ enjoy ചെയ്തു... എന്നിട്ടും നമുക്ക് കിട്ടിയത്  ഒരേ ജോലി..." അവന്‍ കുറെ കളിയാക്കി...
"വാചകമടിച്ചു  impress  ചെയ്യിക്കാന്‍ നിന്നെ  കഴിഞ്ഞേയുള്ളൂ... മര്യാദക്ക് എഴുതിയെടുക്കാനുള്ള papers പെട്ടെന്നു  തന്നെ എഴുതിയെടുത്തോ ... ഇല്ലെങ്കില്‍ അവര് നിന്നെ പിടിച്ചു പുറത്തിടും.." ഞാനും പറഞ്ഞു...


"എടി..എടി...  നി  ന്‍റെ  ഉപദേശമൊക്കെ നിര്‍ത്തിക്കോ... ഇപ്പൊ ഞാന്‍ വല്യ ജോലികാരനാ .." അവന്‍ കുറെ ചിരിച്ചു.. ഞാനും... പിന്നെ ഒരു  നേര്‍ത്ത ശബ്ദത്തില്‍  അവന്‍ പറഞ്ഞു..."4 കൊല്ലം എന്നെ ഒരുപാട് ഉപദേശിച്ചതല്ലേ ... " 
പിന്നെ കുറച്ചു നേരത്തേക്ക് 2 പേരും ഒന്നും സംസാരിച്ചില്ല .എന്തോ പറയാനുള്ളതു പോലെ...


"അപ്പൊ ശരി ..പിന്നെ വിളിക്കാം .ഞാന്‍ ഇപ്പൊ നല്ല ബിസിയാ   ... " അവന്‍.


എനിക്ക് കൈ മടക്കി ഒന്ന് കൊടുക്കാനാ തോന്നിയത്.പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍ അതങ്ങ് പറഞ്ഞൂടെ...


"ഓ ശരി... ഞാനും ഇത്തിരി തിരക്കിലാ."..........ആഹാ .അങ്ങനെ വിട്ടു കൊടുക്കാന്‍ ഞാനും ഉദ്ദേശിച്ചിട്ടില്ല .


                    പിന്നീടങ്ങോട്ടു  എന്നെ പോലെ അവനും യഥാര്‍ത്ഥ തിരക്കിലായി പോയെന്നു തോന്നുന്നു.പിന്നെ ഞാന്‍ വിളിച്ചിട്ടില്ല... അവനു ഇങ്ങോട്ട് വിളിച്ചാലെന്താ?
.......................................................................................................................................................................................................................
       ഇന്ന് കോളേജില്‍  ഞങ്ങളുടെ ബാച്ചിലെ ആരും തന്നെ കാണില്ല .. അല്ലെങ്കില്‍ തന്നെ ആരെ കാണാനാ?ആരുമായും ഒരു contact ഇല്ല.  ഒരു നല്ല സൗഹൃദം എനിക്ക് ആരുമായും ഉണ്ടായിരുന്നില്ലല്ലോ...പ്രവീണ്‍ പറയാറുള്ളത് പോലെ പുസ്തകപ്പുഴുവായി നടന്നു 4 കൊല്ലം നശിപ്പിച്ചു... അവനെ പോലെയാവണം...എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മനസ്സ്. എപ്പോഴും കുടു കുടാ ചിരിച്ചു എല്ലാരേം ചിരിപ്പിച്ചങ്ങനെ നടക്കും...


എല്ലാവര്‍ക്കും അവനെയും  ഒരുപാട് ഇഷ്ടമായിരുന്നു....ടീച്ചര്‍മാര്‍ക്കും.


                   അവനു ഒരു  surprise  ആവട്ടെ എന്റെ ഈ വരവ്.prize  വാങ്ങിട്ടു വേണം അവനെ പോയി ഒന്ന് കാണാന്‍. എന്തായാലും ഞെട്ടും..  ഉറപ്പാ...
എനിക്ക് പറയണം... എല്ലാം തുറന്നു  പറയണം അവനോട് ..ഇത്രയും നാള്‍ അവനു വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നു എന്ന് പറയണം  എനിക്ക്.അതിനു കൂടിയാ എന്റെ വരവ്..


                  വണ്ടി നിര്‍ത്തിയപ്പോള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു... കോളേജ്  ഭംഗിയായി അലങ്കരിച്ചിരിക്കുന്നു... വണ്ടിയില്‍ നിന്നും ഇറങ്ങി വേദിയിലേക്ക് നടന്നു...
 "എടി മണ്ടൂസേ... " .. തൊട്ടു പിന്നില്‍  അവന്‍.


 "ഇതെന്താ.. ?  എടാ  നീ !!!!  ...നീയും വന്നോ ? എല്ലാരേം വിളിച്ചിട്ടുണ്ടോ? വേറെ  get together വല്ലതും arrange ചെയ്തിട്ടുണ്ടോ നീ ?"  ഞാന്‍ വല്ലാതെ excited ആയി...


" നീ വാ... "അവന്‍ മുന്നില്‍ നടന്നു. വലിയൊരു audience തന്നെയുണ്ടായിരുന്നു അവിടെ...അവന്‍ മെല്ലെ പറഞ്ഞു... "നീ നോക്ക്.. ആരാ എറ്റവും മുന്നില്‍ ഇരിക്കുന്നത് എന്ന്... ".. ഞാന്‍ നോക്കി.. 


അവന്‍റെ  അമ്മ !!!   "അത്  നിന്‍റെ  അമ്മയല്ലേ...അമ്മ എന്താ ഇവിടെ? "..!!!


 അവന്‍ മെല്ലെ ചിരിച്ചു."നീ ചെല്ല്. അമ്മക്ക് അറിയാം നിന്നെ... അമ്മയോട് ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്... "...


             നിറഞ്ഞ കണ്ണുകളോടെ ഞാന്‍ അവന്‍റെ           മുഖത്ത് നോക്കി...
"നീ ചെല്ല്.. എന്‍റെ    അമ്മ ഒറ്റക്കല്ലേ അവിടെ.." ..


          ഞാന്‍ വേഗം അങ്ങോട്ട്‌ നടന്നു.അവിടെ എത്തിയില്ല.. അപ്പോഴേക്കും ഒരു       announcement. ...Endowment വാങ്ങാനുള്ളവരോടു ഉടനെ stage ലേക്ക്  ചെല്ലാന്‍... ഞാന്‍ തിരിഞ്ഞു നോക്കി.... കേറിക്കോളാന്‍  അവന്‍ ആംഗ്യം കാണിച്ചു...


          prize കൊടുക്കാന്‍ തുടങ്ങി... ഞാന്‍ stage ല്‍   wait ചെയ്തു... മനസ്സ് നിറയെ അവന്‍ പറഞ്ഞതായിരുന്നു... അമ്മയോട് പറഞ്ഞത്രെ ... എന്ത്  പറഞ്ഞു? 
എന്നോട് ഇതുവരെ ഒന്നും.......
 
          Announcement വന്നു....
  "Miss  Priya  Venugopal ... She is the Best Student Of  the outgoing  batch .. She got the highest marks.. This special Endowment is sponsored by the Head of  the department and faculties of   Electronics and Communication , in the memory of  Mr  Praveen  from the same batch who died in a bike accident two months before  .This award will be given by his Mother Padma " ...


 കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ... 
 എന്താ ഞാന്‍ ഇപ്പൊ കേട്ടത്...


 തിരിഞ്ഞു നോക്കി...അവന്‍ ഇപ്പൊ തന്നെ ഇവിടെ....  


എവിടെ പോയി ? ഒന്നും കാണുന്നില്ല...


ഒരു തണുത്ത വിറയാര്‍ന്ന   ഒരു  കൈ  ... എന്‍റെ  കൈ പിടിച്ചു ..
കയ്യില്‍ വെച്ച് തന്നു.... "Endowment award !!" 


എന്നെ കെട്ടിപിടിച്ചു.. 2 കവിളിലും മാറി മാറി ഉമ്മ വെച്ചു .എന്നിട്ട് പറഞ്ഞു...
                      
 "അവനു മോളെ നല്ല ഇഷ്ടായിരുന്നു..."



3 comments:

  1. നല്ല story...!!

    ഇങ്ങനെയും blogs ഇല്‍ എഴുതാം എന്ന തിരിച്ചറിവ്... :-(

    comment box ഇല്‍ എന്തെഴുതണം എന്നറിയാതെ മൂന്നാം തവണയാണ് open ചെയ്യുന്നത്.
    മുഖം പൊത്തി ഇരുന്നു കുറെ നേരം...
    അതിനു ഒരുപാട് കാരണങ്ങളുണ്ടായിരുന്നു.
    ചെറിയ ഒരു ചമ്മലും പിന്നെ ഒരു നേര്‍ത്ത വിങ്ങലും....

    ഇത് വായിക്കുമ്പോള്‍ വായനയുടെ ഒരു രസത്തെക്കാള്‍ ഇത് മനസ്സില്‍ visualize ചെയ്യാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെട്ടത്.

    ഓരോ വരിയിലും എഴുത്തുക്കാരിയിലെ തിരകഥാകൃത്തിനെ കണ്ടിരുന്നു ഞാന്‍...!!

    "മോള് പോയി വാങ്ങി വാ" എന്ന 4 വാക്കുകളില്‍ നിന്നും മാത്രം ഒരു മനുഷ്യന്‍റെ സ്നേഹവും സങ്കടവും വ്യക്തമായിരുന്നു.
    സത്യത്തില്‍ എന്നെ തുടര്‍ന്ന് വായിക്കാന്‍ പ്രേരിപിച്ച വരിയായിരുന്നു അത്.

    ചിലര്‍ക്ക് ചെറിയ ഒരു അഹങ്കാരം ഉണ്ടായിരുന്നു എന്ന് തോനുന്നു.
    താനെഴുതുന്ന വാക്കുകള്‍ ഒരാള്‍ക്കും മനസ്സിലാവരുത്, അങ്ങനെ എഴുതുന്നതാണ് യഥാര്‍ത്ഥ ലേഖനം എന്നൊക്കെ...

    കണ്ണു തുറന്നു..... :-)

    " നീ തല കുത്തി നിന്ന് പഠിച്ചു. ഞാന്‍ enjoy ചെയ്തു... എന്നിട്ടും നമുക്ക് കിട്ടിയത് ഒരേ ജോലി "
    അതങ്ങനെയേ വരൂ... ഇങ്ങനൊരു situation ഇല്‍ ഇതല്ലാതെ എന്ത് പറയും...

    Climax...

    തീരെ പ്രതീക്ഷിച്ചില്ല.. അതിനെ പറ്റി എങ്ങനെ എഴുതണം എന്നും എനിക്കറിയില്ല...

    പരസ്പരം അറിയാതെയും പറയാതെയും പറയുന്ന പ്രണയ കഥകള്‍ എന്നും എനിക്കൊരു സങ്കടം ആണ്...
    സങ്കടം തൊണ്ടയില്‍ വന്നു അങ്ങനെ കെട്ടി കിടക്കും... ഒരു വേദനയായി അതങ്ങനെ കിടക്കും കൊറേ നേരം...
    അപൂര്‍വമായി വരുന്നത് കൊണ്ടാവാം എനിക്കത് ഇഷ്ടമാണ്.

    അങ്ങനെ ഒരുപാട് നാളുകള്‍ക്കു ശേഷം ആ വേദന ഞാന്‍ അനുഭവിച്ചു.

    ഒരു അവസരം കിട്ടിയാല്‍ ഈ കഥയെ ഞാന്‍ white screen ഇല്‍ എത്തിക്കും.... ഉറപ്പ്...

    -----------------------------------------------------------------------------------------------------------------------------------
    ഈ post വായിച്ചതിനു ശേഷം ഞാന്‍ കൊറേ ചിന്തിച്ചു...
    ഒരാള്‍ക്ക്‌ ഇങ്ങനെ കഥയെഴുതാന്‍ കഴിയുമോ...???
    ഒരു തൊഴിലിന്‍റെ ഭാഗമായതിനാല്‍ സിനിമാക്കാര്‍ക്ക്‌ കഴിഞ്ഞേക്കാം...
    അതിനപ്പുറം......

    ഞാന്‍ വായിച്ചത് കഥയായിരുന്നില്ല... ജീവിതം തന്നെയായിരുന്നു.....

    -------------------------------------------------------------------------------------------------------------------------------------

    ReplyDelete
    Replies
    1. ഇത്രയും നല്ല ഒരു പ്രോത്സാഹനം കിട്ടീട്ടില്ല ഇത് വരെ.ഒരു പുതിയ energy കിട്ടിയ പോലെ.thankyou so much.

      Delete
  2. ആ എനര്‍ജിയില്‍ നിന്നും പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete