Thursday, December 2, 2010

ലാബ്‌ എക്സാം

             വന്നു  വന്നു  ഇപ്പൊ ഓരോ  എക്സാം  ഡ്യൂട്ടിയും ഓരോ അനുഭവമായി ... ഇന്നലെ mechanical students ന്റെ എക്സാം ആയിരുന്നു."machine  drawing "... ഓരോരുത്തര്‍ക്കും ഓരോ ചെറിയ table  ഉണ്ട്...chair ഉം.  question പേപ്പര്‍ കിട്ടിയതും എല്ലാരും വര തുടങ്ങി... നിന്നിട്ടാ വരക്കുന്നത് എല്ലാവരും.
      അപ്പോഴാ   ഒരു  വില്ലന്‍  പിന്നിലേക്ക് തിരിഞ്ഞു നോക്കി വരക്കുന്നത് കണ്ടത്... ഞാന്‍ ചാടി വീണു..."എന്താടോ അവിടെ? തനിക്ക്‌ സ്വന്തം പേപ്പറില്‍ നോക്കിയെഴുതിയാല്‍ പോരെ? കണ്ണ് കേടാക്കണോ? ഇനി താന്‍ തിരിഞ്ഞു നോക്കുന്നത് ഞാന്‍ കാണട്ടെ... തനിക്കെന്താ ഇനി ബാക്കി  എക്സാം ഒന്നും എഴുതണമെന്നു ആഗ്രഹമില്ലേ...? ഞാന്‍ ചെന്നു complaint  ചെയ്താലുണ്ടല്ലോ...തനിക്ക് ഒരു exam ഉം എഴുതാന്‍ പറ്റില്ല...കേട്ടോ..."  ഞാന്‍ സാധാരണ പറയുന്നതിനേക്കാള്‍ സ്വല്പം കൂടിപ്പോയോ... അവന്‍ ഒരു വികാരവുമില്ലാതെ എന്റെ മുഖത്ത് നോക്കി... പിന്നെ പേപ്പറില്‍ നോക്കി വരക്കാന്‍ തുടങ്ങി.
     എന്റെ കൂടെ ഡ്യൂട്ടി യിലുള്ള ടീച്ചര്‍ ‌  വന്നു പറഞ്ഞു... "അവന്‍ ഭയങ്കര KD യാ... കോളേജ് ലെ എല്ലാ തല്ലു കേസിലും ഉണ്ടാവും ഇവന്‍... ഒരു തവണ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിട്ടുള്ളതാ.
               അറിയില്ലേ... അരുണ്‍ "...
               ഓഓഓ   അരുണ്‍...    ഇവനാണോ അത് ...
      
         ok    എന്റെ കാര്യത്തില്‍  തീരുമാനമായി...
 
          ആ ക്ഷീണം ഒന്ന് തീരുന്നതിനു മുന്‍പ്  ഇന്ന് ലാബ്‌ എക്സാം ഡ്യൂട്ടി ... വേഗം ലാബിലെത്തി work എല്ലാം ചെയ്തു വെച്ചു.എനിക്ക് HOD  യുടെ കൂടെയാ  ഡ്യൂട്ടി...  വൈവ ചോദിക്കാനുണ്ട്..  പിള്ളേരെ ചോദ്യം ചോദിച്ചു കറക്കിയതിനു ശേഷം മൂപ്പര്  എന്നോട് പറയും... "എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോളൂ " ...അത് വരെ വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന കുട്ടി ആശ്വാസത്തോടെ എന്റെ മുഖത്തേക്ക്...അപ്പൊ എന്റെ വക 2 questions ... പാവമല്ലേ... എളുപ്പമുള്ളതു ഇട്ടു കൊടുക്കും...... അത് പോലും പറയാത്തവന്റെ മുഖം കണ്ടാല്‍ ഒന്ന് കൊടുക്കാന്‍ തോന്നും... ക്ലാസ്സില്‍ ഇവനൊക്കെ വായും പൊളിച്ചു ഇരിക്കാരുണ്ടല്ലോ...എന്ത് മനസ്സിലായിട്ടാണോ എന്തോ... അത് പോലെ വായും പൊളിച്ചു ഇവിടെയും ഇരിക്കും...
         ഓരോരുത്തരായി കയറി... ഞങ്ങള്‍ ഇരിക്കുന്ന ടേബിള്‍ ന്റെ മുകളില്‍ കുറച്ചു  ചീട്ടു  മടക്കി വെക്കും...questions ആണ്... പിള്ളേര് വന്നിട്ട് പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു  ഒരു ചീട്ടു എടുക്കും...അതില്‍ ഒരു question ഉണ്ടാവും... അത് അവര്‍ ലാബില്‍  ചെയ്യണം... ചിലര്  question മാറ്റിതരണമെന്ന്   പറഞ്ഞാല്‍ 5മാര്‍ക്ക് അപ്പൊ പോയി...മാത്രമല്ല  hod യുടെ കയ്യില്‍ നിന്നു പൊരിഞ്ഞ വഴക്ക് ...

അങ്ങനെ ഓരോരുത്തരായി വന്നു ചീട്ട് എടുത്തു ഓരോ computer നടുത്തേക്ക്‌  നടന്നു പോയി ... ഒരു കുട്ടി
ചീട്ട്  എടുത്തതും തല കറങ്ങിയ പോലെ എന്നെ നോക്കി...
       "മിസ്സേ ..." ...
      "എന്തെ ? ചെയ്യാന്‍ പറ്റില്ലേ...സാറിനോട്  പറഞ്ഞോളൂ ..."
      ഞാന്‍ മെല്ലെ തടിയൂരി...
      അവന്‍ HOD യെ വിളിച്ചു ...."സര്‍ര്‍ര്‍‍ര്‍ര്‍"...
     "എന്താഡോ..." ...         HOD !
 ...   ഞാന്‍ തന്നെ കിടുങ്ങിപ്പോയി... അവന്‍ പറഞ്ഞു ..
     "ഒന്നൂല സര്‍ര്‍ര്‍‍ര്‍".....
      "ഒന്നൂലെങ്കില്‍ നേരം കളയാതെ പോയി ചെയ്യേടോ"
    പാവം ...അവന്‍ ആടി ആടി നടന്നു പോയി... എല്ലാവരും സീറ്റില്‍ ഇരുന്നു... ഞാന്‍ ചെന്നു എല്ലാരുടെയും questions verify ചെയ്തു. ചെയ്തു തുടങ്ങിക്കോളാന്‍  പറഞ്ഞു.
     keyboard ന്റെ ശബ്ദങ്ങള്‍ മാത്രം...pindrop silence ...
   ഞാന്‍ ചോദിച്ചു..."വൈവ ക്ക് വിളിക്കാറായോ സര്‍..."...
   "ഉം...തുടങ്ങാം..."
 അപ്പോഴാണ്‌  അജിയേട്ടന്‍  ചായയും കൊണ്ട് വന്നത്... canteen  ലെ ചേട്ടനാണ്...  2ചായയും പരിപ്പുവടയും ഒരു plate ഇല്‍  ടേബിള്‍ ഇല്‍ വെച്ചു... ഞാന്‍ ചായ എടുത്തു ...ഒരു സിപ്  കുടിച്ചു...
   "May I get in  ? "
 ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി...
 ഓഹോ... ഇവനോ...
എന്റെ ഗുരുവായുരപ്പാ... 1 /2  മണിക്കൂര്‍  late ...ഇന്ന് കിട്ടിക്കോളും... ഇതിവന്റെ സ്ഥിരം പരിപാടിയാ. ഇന്നെങ്കിലും നേരത്തെ ഒന്ന് എഴുന്നള്ളിക്കൂടായിരുന്നോ? എനിക്ക് തന്നെ ദേഷ്യം വന്നു...പിന്നെയാണോ HOD ...
     ഞാന്‍ സര്‍ നെ നോക്കി... ചായ കുടിക്കുന്നുണ്ട്...വേറെന്തോ ആലോചിചിരിക്കുകയാ ... ഞാന്‍ അവനെ ഒന്ന് തുറിപ്പിച്ചു നോക്കി... അവന്‍ പരിഭ്രമത്തോടെ ഒന്ന് ചിരിച്ചു ... എന്തോ പറയാന്‍ ശ്രമിച്ചു.... പറയാനുള്ളത് സര്‍ നോട് പറഞ്ഞു കൊള്ളാന്‍   ഞാന്‍ ആംഗ്യം കാണിച്ചു. അവന്‍  HOD  യുടെ പിന്നില്‍ വന്നു നിന്നു...എന്നിട്ട് മുകളിലേക്ക് നോക്കി...ദൈവത്തിനെ വിളിച്ചതാവും...
എന്നിട്ട് മുന്നിലെത്തി...
നീട്ടി വിളിച്ചു...""സര്‍ര്‍ര്‍‍ര്‍ര്‍ര്‍ര്‍ര്‍................"
ശ്ശോ ...  എന്റെ ഹാര്‍ട്ട്‌  പോലും പട പടാ ഇടിക്കുന്നു... ഞാന്‍ എന്റെ സീറ്റ്‌ ഇല്‍ ഇരുന്നു .. എന്താ ഉണ്ടാവുക എന്ന് നോക്കട്ടെ...
       സര്‍ തിരിഞ്ഞു നോക്കി... . അവനെ നോക്കി...
       സര്‍ ചോദിച്ചു... "എന്ത് പറ്റി ... എന്ത് വേണം തനിക്ക്‌..?"
      "സര്‍ ... നേരം കുറച്ചു വൈകി... "
      "ok ... അതിന്‌..?"
      "അല്ല സര്‍... ഞാന്‍ എക്സാം എഴുതാന്‍ ..."
         .................... സര്‍ ഒന്ന് നോക്കി...
      "bus  break down  ആയി... പിന്നെ ഇറങ്ങി നടന്നു..." അവന്‍ പരവേശത്തോടെ പറഞ്ഞു...
എന്റെ ദൈവമേ... സ്ഥിരം number ... ഇടക്കൊക്കെ ഒന്ന് മാറ്റി പറയാന്‍ രണ്ടു ദിവസം മുന്‍പ് കൂടി ഞാന്‍ പറഞ്ഞതാ ഇവനോട്...
  സര്‍ പറഞ്ഞു... " വല്ലാതെ ബുദ്ധിമുട്ടി അല്ലെ... "
  "ഇല്ല സര്‍..."
 "ക്ഷീണമായോ തനിക്ക്‌... എക്സാം എഴുതാന്‍ ബുദ്ധിമുട്ടുണ്ടോ..."
 "ഇല്ല സര്‍..."
 "എക്സാം നു വരുമ്പോള്‍ കുറച്ചു നേരത്തെയൊക്കെ ഇറങ്ങണം... ഇങ്ങനെ കിതച്ചു കൊണ്ട് ക്ഷീണിച്ചു കയറി വന്നാല്‍ എക്സാം എങ്ങനെ എഴുതും...? ഉം...പോട്ടെ... എന്തായാലും ഒന്നെടുത്തോളൂ ... "
   ഓ ..എന്തായാലും വേണ്ടില്ല... സര്‍ നല്ല മൂഡിലാ...
അവനു ഏത്  ചീട്ടാണാവോ കിട്ടാന്‍ പോകുന്നെ... ഞാന്‍ ആലോചിച്ചു.
അവന്‍ അന്തം വിട്ടു നില്കുന്നു! ഈ ചെക്കനെന്താ... ഒരു question എടുത്തോണ്ട്  പോയി സമയം കളയാതെ ചെയ്തൂടെ?
അവന്‍ പറഞ്ഞു... "വേണ്ട സര്‍ ...."
"ഏ... വേണ്ടെന്നോ... ഒരെണ്ണം എടുക്കെടോ..."
"അയ്യോ വേണ്ട സര്‍..."
ഞാനും സര്‍ ഉം ഒന്നിച്ചു ഞെട്ടി... "അഹങ്കാരം പറയുന്നോ... " സര്‍ ആക്രോശിച്ചു...
"അയ്യോ സര്‍ ...എനിക്ക്  വേണ്ടാഞ്ഞിട്ടാ... സര്‍ നു നിര്‍ബന്ധമാണെങ്കില്‍ ഒരു കഷണം മതി..." ... അവന്‍ പരിപ്പുവട പകുതി പൊട്ടിച്ചെടുത്തു അന്തം വിട്ടു നിന്നു......             

Christmas friend

                                             ഇന്നെങ്കിലും പണിയെല്ലാം ഒന്ന് നേരത്തെ ഒതുക്കണമെന്നു  കരുതിയതാണ്. എന്നാല്‍  പതിവിലേറെ വൈകിയിരിക്കുന്നു.മക്കള്‍ ഇപ്പൊ എത്തും.ഇന്നലെ 2 പേര്‍ക്കും പരീക്ഷ ടൈം ടേബിള്‍ കിട്ടിയിട്ടുണ്ട്.ക്രിസ്മസ്  പരീക്ഷയാണ്.കഴിഞ്ഞ തവണ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.എന്താ മാര്‍ക്ക്‌ കുറഞ്ഞതെന്ന് മോളോട് ടീച്ചര്‍ ചോദിച്ചത്രേ.എന്തായാലും ഇത്തവണ നന്നായി പടിപ്പിക്കണം ...അവര് വരുമ്പോഴേക്കും പണിയൊക്കെ തീര്‍ത്തു വെക്കണമെന്നൊക്കെ കരുതിയിരിക്കുമ്പോഴാണ് വീട്ടില്‍ നിന്നും ഫോണ്‍ വന്നത്.അച്ഛനും അമ്മയുമാണ്.കുട്ടികളുടെ സ്കൂള്‍ എന്നാ അടക്കുക എന്നറിയാനാ വിളിച്ചത്,സ്കൂള്‍ അടച്ചാല്‍ അന്ന് തന്നെ അവിഒടെ എത്താന്‍ പറഞ്ഞിട്ടുണ്ട്.ഇത്തവണ ഉണ്ണിയും വരുന്നുണ്ടത്രേ.മേമ്മയും മാമ്മനും ഉണ്ടെന്നു കേട്ടാല്‍ മക്കള്‍ക്ക്‌ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല...കേട്ടപ്പോ ഇന്ന് തന്നെ അവിടെ എത്തണമെന്ന് തോന്നി.......ഇപ്പോള്‍ എല്ലാവരുടെയും സൌകര്യങ്ങള്‍ നോക്കണമല്ലോ..വിചാരിചാലുടനെ  ഓടിയെതാവുന്ന  ദൂരവുമല്ല.പെട്ടെന്ന് മനസ്സ് ഒരുപാട് ദൂരേക്ക്‌ പോയി.അന്ന്  എന്റെ ഇഷ്ടങ്ങള്‍ക്കൊന്നും  ആരും എതിര് നിന്നിരുന്നില്ല.മറ്റാരുടെയും അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ ഒന്നും  അറിയാതെ സ്വന്തം ആഗ്രഹങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വേണ്ടി ജീവിച്ച കാലം.ഞങ്ങളുടെ കൊച്ചു വീട്.അവിടെ അമ്മയുടെ സ്നേഹം കാണാം ...അച്ഛന്റെ വാത്സല്യത്തോടെയുള്ള ശാസനകള്‍ കേള്‍ക്കാം... അതിനിടയില്‍ ഞങ്ങളുടെ  പൊട്ടിച്ചിരികള്‍...ബഹളങ്ങള്‍...
          പെട്ടെന്നാണ് സമയത്തെ കുറിച്ച് ഓര്‍ത്തത്‌.ഞാന്‍ ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം എത്രയായി...ഇന്ന് ഒരുപാട് വൈകി.ഇനിയും ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്.മക്കള്‍ക്ക്‌ പരീക്ഷയാണന്നു പറഞ്ഞാല്‍ എനിക്കാ ടെന്‍ഷന്‍.ഞാന്‍ പഠിച്ച കാലമൊന്നുമല്ല.LKG  യില്‍ പഠിക്കുന്ന മോന് പോലും ഒരുപാടു പഠിക്കാനുണ്ട്.ശ്രദ്ധിച്ചില്ലെങ്കില്‍ ശരിയാവില്ല.
         "അമ്മേ"... പെട്ടെന്ന്  മോന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി...വന്നോ... വണ്ടി വരുന്ന ശബ്ദമൊന്നും കേട്ടില്ലല്ലോ . അവര് വരുന്ന സമയത്ത് ഞാന്‍ പുറത്തിറങ്ങി നില്‍ക്കാറുള്ളതാണ് .എന്നെ അവിടെ കാണണമെന്ന് മോള്‍ക്ക്‌ നിര്‍ബന്ധമാണ്‌. അവളുടെ മുഖത്ത് ആ പരിഭവമുണ്ട്. അവളൊന്നും മിണ്ടാതെ ബാഗ്‌  വെച്ചിട്ട് അകത്തേക്ക് പോയി.മോന്‍ ഓടി വന്നു എന്റെ  കൈ പിടിച്ചിട്ടു ചോദിച്ചു...." അമ്മേ...അമ്മേ... ആരാ അമ്മേ ഈ christmas friend ?" 
എന്റെ മനസ്സിലൂടെ പെട്ടെന്ന് എന്തോ കടന്നു പോയി...എന്തോ...പഴയ ഒരു ഓര്‍മ...
        മോന്‍ പിന്നെയും കിണ്ങ്ങികൊണ്ട്  ചോദിച്ചു. "പറ...ആരാ അമ്മേ "? ഞാന്‍ അവന്റെ തോളില്‍ നിന്നും ബാഗ്‌  അഴിച്ചു വെച്ചു. അവനെ എടുത്തു... ഉടനെ അവന്‍ വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി.അവന്റെ ക്ലാസ്സില്‍ നാളെ christmas ഫ്രണ്ട് നെ  select ചെയ്യാമെന്ന് ടീച്ചര്‍ പറഞ്ഞത്രേ.ഇവരുടെ സ്കൂളില്‍ ഈ പരിപാടി ഇല്ലായിരുന്നല്ലോ.മോളും ഇതുവരെ ഒന്നും പറഞ്ഞു കേട്ടിട്ടില്ല.എന്തായാലും മോന്‍ നല്ല സന്തോഷത്തിലാണ്.
അവന്റെ ചോദ്യം വീണ്ടും വരുമ്പോഴേക്കും ഞാന്‍ പറഞ്ഞു. "എന്റെ മോന് നാളെ നല്ല ഒരു friendനെ കിട്ടും" അവനെ ചേര്‍ത്ത്  പിടിച്ചു ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു "മോന്‍ വന്നു എന്തെങ്കിലും കഴിക്കു.മേല് കഴുകീട്ടു നമുക്ക് പഠിക്കണ്ടേ...ഇത്തവണ നല്ല മാര്‍ക്ക് വാങ്ങണം മോന്‍ , കേട്ടോ " ...അവന്‍ ഉടനെ ഉമ്മറത്തേക്ക് ഓടി.അച്ഛച്ചനോട്  പുതിയ വിശേഷം പറയാനാണ്.
            2 പേരെയും മേല് കഴുകിച്ചു  വരുമ്പോള്‍ അമ്മ വിളക്ക്  കൊളുത്തി വെക്കുന്നുണ്ടായിരുന്നു.അവരെ 2  പേരെയും നാമം ചൊല്ലാന്‍ ഇരുത്തി.നാമം ചോല്ലുന്നതിനിടയില്‍ അവന്‍ അമ്മയോട് പറയുന്നത് കേട്ടു..."അച്ചമ്മേ...നാളെ എനിക്ക് നല്ലൊരു ഫ്രണ്ട് നെ കിട്ടുമെന്ന് പറഞ്ഞല്ലോ അമ്മ..." അമ്മൂമ്മ കേള്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ വീണ്ടും നാമം ചൊല്ലാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞു മോള്‍ അടുക്കളയിലേക്ക്  വന്നു... ഞാന്‍ പണികളൊക്കെ വേഗം തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു.അവള്‍ എന്റെ കൈ പിടിച്ചു ചോദിച്ചു...:"അമ്മേ നാളെ എന്റെ ക്ലാസ്സിലും ക്രിസ്മസ് friend നെ എടുക്കുന്നുണ്ട് ... അവര്‍ക്ക്  നമ്മള്‍  സമ്മാനം കൊടുക്കണമത്രേ...ഞാന്‍ എന്ത് സമ്മാനമാ കൊടുക്കുക..."
        പെട്ടെന്ന് ഒരു നിമിഷത്തേക്ക് എന്റെ മനസ്സൊന്നു നിശ്ചലമായി.എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവള്‍ വിളിച്ചു...
 "എന്താ അമ്മേ ഞാന്‍ കൊടുക്കുക?"... "അമ്മ അച്ഛനോട് പറഞ്ഞു വാങ്ങി തരാട്ടോ മോള്‍ക്ക്‌, നല്ലൊരു സമ്മാനം ..മോള്‍ടെ friend നു കൊടുക്കാന്‍."... അവള്‍ക്കു സന്തോഷമായി.അവള്‍ അകത്തേക്ക് ഓടിപ്പോയി.
               മനസ്സ് എന്തൊക്കെയോ ഓര്‍ക്കാന്‍ കൊതിക്കുന്നുണ്ടായിരുന്നു...ഒരുപാട് പഴയ കാര്യങ്ങള്‍ ... ഒരുപാടു സന്തോഷിച്ചിരുന്ന ആ പഴയ കാലം... ഒന്നോര്‍ക്കാന്‍ പോലും എനിക്ക് സമയമില്ലാതെയായല്ലോ ഈശ്വരാ .....
      അന്ന്...
          അപ്പോഴേക്കും മോള്‍ വിളിച്ചു.പഠിക്കാന്‍ ഇരുന്നിട്ടുണ്ടാവും.ഉപ്പേരി കടുക് വറുത്തിട്ട് വേഗം അവളുടെ അടുത്തേക്ക് ചെന്നു.മോനെയും പിടിച്ചു മടിയിലിരുത്തി.മോള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..."എന്തെ അമ്മേ ...എന്ത് പറ്റി ...?"   അവള്‍ ചോദിച്ചു...
              ഞാന്‍ അവളുടെ പുസ്തകങ്ങളെല്ലാം അടച്ചു വെച്ചു.  എന്നിട്ട് പറഞ്ഞു..."അമ്മ ഒരു കഥ പറഞ്ഞു തരട്ടെ?"
          2 പേരും സന്തോഷത്തോടെ എന്റെ മുഖത്ത് നോക്കിയിരുന്നു.പിന്നെ ഞാന്‍ അവിടെയൊന്നുമല്ലായിരുന്നു. മനസ്സ് കൊണ്ട് ഒരുപാട്  ഒരുപാട് ദൂരേക്ക്‌ പോയി.ഞാനെന്നും ഒന്ന് കൂടി എത്താന്‍ ആഗ്രഹിച്ച ആ നല്ല കാലത്തിലേക്ക്.... എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തിലേക്ക്... ഞാന്‍ പഠിച്ച ക്ലാസ്സ്‌...എന്റെ കൂട്ടുകാര്‍...ടീച്ചര്‍മാര്‍ ...എല്ലാരുടെയും കയ്യിലെ സമ്മാനപ്പൊതികള്‍ ... പൂവുകള്‍...പൊട്ടിച്ചിരികള്‍...ബഹളങ്ങള്‍...
      "അമ്മേ..."  മോന്‍ വിളിച്ചു... "അമ്മേ ...കഥ പറയാമെന്നു പറഞ്ഞിട്ട്...?"
"ഉം...... പറയാം...
               അമ്മക്കുമുണ്ടായിരുന്നു ഒരു christmas friend ,  അമ്മയുടെ...".......... മുഴുമിപ്പിക്കാനായില്ല. പെട്ടെന്ന് കണ്ണുകള്‍ തുടച്ചു....
        "മക്കള് വാ...അമ്മ പഠിപ്പിച്ചു തരാം..." അവരുടെ പുസ്തകങ്ങള്‍ നിവര്‍ത്തി.
രണ്ടു പേരും ഒന്നും മനസ്സിലാവാതെ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു...........