തനിക്കു പറയാനുള്ളതൊക്കെ ടൈപ്പ് ചെയ്ത് അവള്‍ ഭര്‍ത്താവിനു ഒരു mail അയച്ചു...അയാള്‍ അത് തുറക്കുന്നതും കാത്തിരുന്നു.
അയാള്‍ അത് തുറക്കുമ്പോള്‍ അവളും മുറിയില്‍ ഉണ്ടായിരുന്നു.വായിക്കുന്ന പുസ്തകത്തിലേക്ക് തന്നെ നോക്കി ഹൃദയമിടിപ്പോടെ അവള്‍ computer screen നു പുറം തിരിഞ്ഞിരുന്നു...
വായിച്ചു കഴിഞ്ഞോ ആവോ ...അവള്‍ക്ക് ആധിയായി.
പെട്ടെന്ന് അയാള്‍ type ചെയ്യാന്‍ തുടങ്ങി.നല്ല speed ല്‍ .
തനിക്കുള്ള reply ആണ് ... അവളുടെ ഹൃദയമിടിപ്പ് കൂടി ...
കുറെ നേരം typing തുടര്‍ന്നു ...
എന്നോട് പറയാന്‍ ഇത്രേം കാര്യങ്ങളുണ്ടോ...എന്തൊക്കെയാണാവോ...
"ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ . പെട്ടെന്നുള്ള ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് ഇങ്ങനെ വിഷമിക്കാമോ...ഇത്രേം സങ്കടം നിനക്കുണ്ടായെന്നു mail വായിച്ചപ്പോഴല്ലേ മനസ്സിലായത് .." .ഇതൊക്കെ എന്തായാലും എഴുതിക്കാണും.
പിന്നെ...? പിന്നെന്തെഴുതും ...? പിന്നെ ദേഷ്യപ്പെട്ടതിനു sorry പറയും..
അവള്‍ക്ക് വായിക്കാന്‍ തിരക്കായി... ആകാംക്ഷ സഹിക്കാന്‍ വയ്യാതെ അവള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് ഒന്ന് പാളി നോക്കി...
No comments:
Post a Comment