ഇന്നെങ്കിലും പണിയെല്ലാം ഒന്ന് നേരത്തെ ഒതുക്കണമെന്നു കരുതിയതാണ്. എന്നാല്‍ പതിവിലേറെ വൈകിയിരിക്കുന്നു.മക്കള്‍ ഇപ്പൊ എത്തും.ഇന്നലെ 2 പേര്‍ക്കും പരീക്ഷ ടൈം ടേബിള്‍ കിട്ടിയിട്ടുണ്ട്.ക്രിസ്മസ് പരീക്ഷയാണ്.കഴിഞ്ഞ തവണ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.എന്താ മാര്‍ക്ക് കുറഞ്ഞതെന്ന് മോളോട് ടീച്ചര്‍ ചോദിച്ചത്രേ.എന്തായാലും ഇത്തവണ നന്നായി പടിപ്പിക്കണം ...അവര്‍ വരുമ്പോഴേക്കും പണിയൊക്കെ തീര്‍ത്തു വെക്കണമെന്നൊക്കെ കരുതിയിരിക്കുമ്പോഴാണ് വീട്ടില്‍ നിന്നും ഫോണ്‍ വന്നത്.അച്ഛനും അമ്മയുമാണ്.കുട്ടികളുടെ സ്കൂള്‍ എന്നാ അടക്കുക എന്നറിയാനാ വിളിച്ചത്,സ്കൂള്‍ അടച്ചാല്‍ അന്ന് തന്നെ അവിഒടെ എത്താന്‍ പറഞ്ഞിട്ടുണ്ട്.ഇത്തവണ ഉണ്ണിയും വരുന്നുണ്ടത്രേ.മേമ്മയും മാമ്മനും ഉണ്ടെന്നു കേട്ടാല്‍ മക്കള്‍ക്ക് ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല...കേട്ടപ്പോ ഇന്ന് തന്നെ അവിടെ എത്തണമെന്ന് തോന്നി.......ഇപ്പോള്‍ എല്ലാവരുടെയും സൌകര്യങ്ങള്‍ നോക്കണമല്ലോ..വിചാരിചാലുടനെ ഓടിയെതാവുന്ന ദൂരവുമല്ല.പെട്ടെന്ന് മനസ്സ് ഒരുപാട് ദൂരേക്ക് പോയി.അന്ന് എന്റെ ഇഷ്ടങ്ങള്‍ക്കൊന്നും ആരും എതിര് നിന്നിരുന്നില്ല.മറ്റാരുടെയും അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ ഒന്നും അറിയാതെ സ്വന്തം ആഗ്രഹങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വേണ്ടി ജീവിച്ച കാലം.ഞങ്ങളുടെ കൊച്ചു വീട്.അവിടെ അമ്മയുടെ സ്നേഹം കാണാം ...അച്ഛന്റെ വാത്സല്യത്തോടെയുള്ള ശാസനകള്‍ കേള്‍ക്കാം... അതിനിടയില്‍ ഞങ്ങളുടെ പൊട്ടിച്ചിരികള്‍...ബഹളങ്ങള്‍...
പെട്ടെന്നാണ് സമയത്തെ കുറിച്ച് ഓര്‍ത്തത്.ഞാന്‍ ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം എത്രയായി...ഇന്ന് ഒരുപാട് വൈകി.ഇനിയും ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്.മക്കള്‍ക്ക് പരീക്ഷയാണന്നു പറഞ്ഞാല്‍ എനിക്കാ ടെന്‍ഷന്‍.ഞാന്‍ പഠിച്ച കാലമൊന്നുമല്ല.LKG യില്‍ പഠിക്കുന്ന മോന് പോലും ഒരുപാടു പഠിക്കാനുണ്ട്.ശ്രദ്ധിച്ചില്ലെങ്കില്‍ ശരിയാവില്ല.
"അമ്മേ"... പെട്ടെന്ന് മോന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി...വന്നോ... വണ്ടി വരുന്ന ശബ്ദമൊന്നും കേട്ടില്ലല്ലോ . അവര്‍ വരുന്ന സമയത്ത് ഞാന്‍ പുറത്തിറങ്ങി നില്ക്കാറുള്ളതാണ് .എന്നെ അവിടെ കാണണമെന്ന് മോള്‍ക്ക് നിര്‍ബന്ധമാണ്. അവളുടെ മുഖത്ത് ആ പരിഭവമുണ്ട്. അവളൊന്നും മിണ്ടാതെ ബാഗ് വെച്ചിട്ട് അകത്തേക്ക് പോയി.മോന് ഓടി വന്നു എന്റെ കൈ പിടിച്ചിട്ടു ചോദിച്ചു...." അമ്മേ...അമ്മേ... ആരാ അമ്മേ ഈ christmas friend ?"
എന്റെ മനസ്സിലൂടെ പെട്ടെന്ന് എന്തോ കടന്നു പോയി...എന്തോ...പഴയ ഒരു ഓര്മ...
മോന് പിന്നെയും കിണ്ങ്ങികൊണ്ട് ചോദിച്ചു. "പറ...ആരാ അമ്മേ "? ഞാന്‍ അവന്റെ തോളില്‍ നിന്നും ബാഗ് അഴിച്ചു വെച്ചു. അവനെ എടുത്തു... ഉടനെ അവന് വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി.അവന്റെ ക്ലാസ്സില്‍ നാളെ christmas ഫ്രണ്ട് നെ select ചെയ്യാമെന്ന് ടീച്ചര്‍ പറഞ്ഞത്രേ.ഇവരുടെ സ്കൂളില്‍ ഈ പരിപാടി ഇല്ലായിരുന്നല്ലോ.മോളും ഇതുവരെ ഒന്നും പറഞ്ഞു കേട്ടിട്ടില്ല.എന്തായാലും മോന് നല്ല സന്തോഷത്തിലാണ്.
അവന്റെ ചോദ്യം വീണ്ടും വരുമ്പോഴേക്കും ഞാന്‍ പറഞ്ഞു. "എന്റെ മോന് നാളെ നല്ല ഒരു friendനെ കിട്ടും" അവനെ ചേര്‍ത്ത് പിടിച്ചു ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു "മോന് വന്നു എന്തെങ്കിലും കഴിക്കു.മേല്‍ കഴുകീട്ടു നമുക്ക് പഠിക്കണ്ടേ...ഇത്തവണ നല്ല മാര്‍ക്ക് വാങ്ങണം മോന് , കേട്ടോ " ...അവന് ഉടനെ ഉമ്മറത്തേക്ക് ഓടി.അച്ഛച്ചനോട് പുതിയ വിശേഷം പറയാനാണ്.
2 പേരെയും മേല്‍ കഴുകിച്ചു വരുമ്പോള്‍ അമ്മ വിളക്ക് കൊളുത്തി വെക്കുന്നുണ്ടായിരുന്നു.അവരെ 2 പേരെയും നാമം ചൊല്ലാന്‍ ഇരുത്തി.നാമം ചോല്ലുന്നതിനിടയില്‍ അവന് അമ്മയോട് പറയുന്നത് കേട്ടു..."അച്ചമ്മേ...നാളെ എനിക്ക് നല്ലൊരു ഫ്രണ്ട് നെ കിട്ടുമെന്ന് പറഞ്ഞല്ലോ അമ്മ..." അമ്മൂമ്മ കേള്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവന് വീണ്ടും നാമം ചൊല്ലാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞു മോള് അടുക്കളയിലേക്ക് വന്നു... ഞാന്‍ പണികളൊക്കെ വേഗം തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു.അവള് എന്റെ കൈ പിടിച്ചു ചോദിച്ചു...:"അമ്മേ നാളെ എന്റെ ക്ലാസ്സിലും ക്രിസ്മസ് friend നെ എടുക്കുന്നുണ്ട് ... അവര്‍ക്ക് നമ്മള് സമ്മാനം കൊടുക്കണമത്രേ...ഞാന്‍ എന്ത് സമ്മാനമാ കൊടുക്കുക..."
പെട്ടെന്ന് ഒരു നിമിഷത്തേക്ക് എന്റെ മനസ്സൊന്നു നിശ്ചലമായി.എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവള് വിളിച്ചു...
"എന്താ അമ്മേ ഞാന്‍ കൊടുക്കുക?"... "അമ്മ അച്ഛനോട് പറഞ്ഞു വാങ്ങി തരാട്ടോ മോള്‍ക്ക്, നല്ലൊരു സമ്മാനം ..മോള്‍ടെ friend നു കൊടുക്കാന്‍."... അവള്‍ക്കു സന്തോഷമായി.അവള് അകത്തേക്ക് ഓടിപ്പോയി.
മനസ്സ് എന്തൊക്കെയോ ഓര്‍ക്കാന്‍ കൊതിക്കുന്നുണ്ടായിരുന്നു...ഒരുപാട് പഴയ കാര്യങ്ങള്‍ ... ഒരുപാടു സന്തോഷിച്ചിരുന്ന ആ പഴയ കാലം... ഒന്നോര്‍ക്കാന്‍ പോലും എനിക്ക് സമയമില്ലാതെയായല്ലോ ഈശ്വരാ .....
അന്ന്...
അപ്പോഴേക്കും മോള് വിളിച്ചു.പഠിക്കാന്‍ ഇരുന്നിട്ടുണ്ടാവും.ഉപ്പേരി കടുക് വറുത്തിട്ട് വേഗം അവളുടെ അടുത്തേക്ക് ചെന്നു.മോനെയും പിടിച്ചു മടിയിലിരുത്തി.മോള് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..."എന്തെ അമ്മേ ...എന്ത് പറ്റി ...?" അവള് ചോദിച്ചു...
ഞാന്‍ അവളുടെ പുസ്തകങ്ങളെല്ലാം അടച്ചു വെച്ചു. എന്നിട്ട് പറഞ്ഞു..."അമ്മ ഒരു കഥ പറഞ്ഞു തരട്ടെ?"
2 പേരും സന്തോഷത്തോടെ എന്റെ മുഖത്ത് നോക്കിയിരുന്നു.പിന്നെ ഞാന്‍ അവിടെയൊന്നുമല്ലായിരുന്നു. മനസ്സ് കൊണ്ട് ഒരുപാട് ഒരുപാട് ദൂരേക്ക് പോയി.ഞാനെന്നും ഒന്ന് കൂടി എത്താന്‍ ആഗ്രഹിച്ച ആ നല്ല കാലത്തിലേക്ക്.... എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തിലേക്ക്... ഞാന്‍ പഠിച്ച ക്ലാസ്സ്...എന്റെ കൂട്ടുകാര്‍...ടീച്ചര്മാര് ...എല്ലാരുടെയും കയ്യിലെ സമ്മാനപ്പൊതികള്‍ ... പൂവുകള്‍...പൊട്ടിച്ചിരികള്‍...ബഹളങ്ങള്‍...
"അമ്മേ..." മോന് വിളിച്ചു... "അമ്മേ ...കഥ പറയാമെന്നു പറഞ്ഞിട്ട്...?"
"ഉം...... പറയാം...
അമ്മക്കുമുണ്ടായിരുന്നു ഒരു christmas friend , അമ്മയുടെ...".......... മുഴുമിപ്പിക്കാനായില്ല. പെട്ടെന്ന് കണ്ണുകള്‍ തുടച്ചു....
"മക്കള്‍ വാ...അമ്മ പഠിപ്പിച്ചു തരാം..." അവരുടെ പുസ്തകങ്ങള്‍ നിവര്‍ത്തി.
രണ്ടു പേരും ഒന്നും മനസ്സിലാവാതെ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു...........

ക്രിസ്മസ് ഫ്രണ്ടിനെ ഇഷ്ടായി..സ്നേഹിതയും..
ReplyDeleteകഥകളിലെല്ലാം മനസ്സിനോട് ചേര്‍ത്ത് നിര്ത്തിയയൊരു സൌഹൃദത്തിന്റെ നിഴലുകള്‍..
ഇനിയെഴുതില്ലാന്ന് പറഞ്ഞ് മടി പിടിക്കാതെ ഉഷാറാവണേ.:)